പെരുമ്പാവൂർ: പൂനെ ശ്രീനാരായണ ഗുരു സമിതിയുടെ ആഭിമുഖ്യത്തിൽ പഠന സംഗമം നടത്തി. ഗുരു ചൈതന്യം വാട്ട്‌സാപ്പ് ഗ്രൂപ്പ് ചീഫ് അഡ്മിൻ എ.കെ. മോഹനന്റെഅദ്ധ്യക്ഷതയിൽ നടന്ന യോഗം പൈതൃകം പഠന കേന്ദ്രം ഡയറക്ടർ ഡോ. എൻ.ആർ. വിജയരാജ് ഉദ്ഘാടനം ചെയ്തു. കെ.പി. ലീലാമണി മുഖ്യ പ്രഭാഷണം നടത്തി.സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി ത്യാഗീശ്വരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരു സമിതി പൂനെ ഭാരവാഹികളായ എൻ. വാസുദേവൻ , കോമളം രവി, ശിവപ്രസാദ്,പ്രഭ ശശീധരൻ, ചന്ദ്രിക വാസുദേവൻ, ഗുരുകുലം സ്റ്റഡി സർക്കിൾ ജനറൽ കൺവീനർ എം.എസ്. സുരേഷ്, പൈതൃകം പഠന കേന്ദ്രം കോ-ഓർഡിനേറ്റർ പ്രതീഷ് സി.എസ്.,ഗുരുകുല ബാലലോകം താലൂക്ക് കൺവീനർ അഭിജിത് കെ.എസ്., പദ്മിനി എം.എസ്. എന്നിവർ സംസാരിച്ചു.