പെരുമ്പാവൂർ: ബി.ജെ.പി ചെരാനല്ലൂർ 41,42,43,44 ബൂത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബ സംഗമവും അമൃത മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നേത്ര ദന്ത മെഡിക്കൽ ക്യാമ്പും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഗോപകുമാറിന്റെഅദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മദ്ധ്യ മേഖല സംഘടനാ സെക്രട്ടറി പത്മകുമാർ , ജില്ലാ ജനറൽ സെക്രട്ടറി എം.എ ബ്രഹ്‌മരാജ് ബസിത് കുമാർ, മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ ന്യുനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജയ്‌സൻ ജോസഫ്, എസ്.സി.മോർച്ച ജില്ലാ പ്രസിഡന്റ് ഷാജി മുത്തേടാൻ മണ്ഡലം സെക്രട്ടറി പി. മധുസൂദനൻ ന്യുന പക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ, പി.എം.സുനിൽകുമാർ ഷിബു രാജ്, പി.ആർ. സലി, എന്നിവർ സംസാരിച്ചു. വാദ്യകുലപതി ചെരാനല്ലൂർ ശങ്കരൻ കുട്ടി മാരാർ, പാചക വിദഗ്ദ്ധൻ കരുണൻ എന്നിവരെ ആദരിച്ചു.