തൃക്കാക്കര: വേതന വർദ്ധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിൽ സ്വിഗ്ഗി ഡെലിവറി തൊഴിലാളികൾ ഇന്നലെ സൂചനാ പണിമുടക്ക് നടത്തി. പ്രശ്നപരിഹാരമില്ലെങ്കിൽ 7 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
ഇന്ധനവില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. ഇനി ഇതേനിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് ഡെലിവറി പാർട്ണർമാർ പറഞ്ഞു.