crime
ഷർബോ ആന്റു

കാലടി: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അയ്യമ്പുഴ ചുള്ളി മുളവരിക്കൽ വീട്ടിൽ ഷർബോ ആന്റുവിനെയാണ് (24) പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ മനപ്പൂർവമായ നരഹത്യയ്ക്ക് കേസെടുത്തു.

ഞായറാഴ്ച വൈകിട്ട് മഞ്ഞപ്ര ഭാഗത്തുവച്ചാണ് സംഭവത്തിന്റെ തുടക്കം.

വേഗത്തിൽ കാറോടിച്ച് തന്റെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് യുവതി ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കാരണം. കാർ സ്കൂട്ടറിന് പിന്നിൽ ഇടിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ യുവതിയുടെ തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റു. ഇവർ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

എസ്.ഐമാരായ എസ്. സുകേശൻ, എസ്. ശിവപ്രസാദ്, എസ്.സി.പി.ഒമാരായ ടി.എൻ. മനോജ്കുമാർ, രജിത്ത് രാജൻ, എം.പി. ജയന്തി തുടങ്ങിയവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.