കിഴക്കമ്പലം: കരിമുകളിൽ വീട് വാടകയ്ക്കെടുത്ത് പണംവച്ച് ചീട്ടുകളിച്ച 11 പേരടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളി സംഘത്തെ അമ്പലമേട് പൊലീസ് പിടികൂടി. അസാം സ്വദേശികളായ മുബിൽ ഹുസൈൻ (35), സദുൾ ഇസ്ലാം (40), രാജീവ് ബുൾ (21), ഹബീബർ റഹ്മാൻ (38), ഹബീബുൾ റഹ്മാൻ (36), സക്കീർ ഹുസൈൻ (30), അബ്ദുൾ അലി (30), മുഖിദുൾ ഇസ്ലാം (27), അസീബുള്ള (20), ആയിനുൾ( 20), നിയീസുൾ റഹ്മാൻ (40) എന്നിവരാണ് അറസ്റ്റിലായത് . ഇവരിൽ നിന്ന് 34000ത്തിലധികം രൂപയും മയക്കുമരുന്നും പിടികൂടി. കൂടാതെ കത്തി, വാക്കത്തി തുടങ്ങിയവയും കണ്ടെത്തി.

സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശപ്രകാരം ഡി. സി.പി ശശിധരന്റെ 'ഡാൻസാഫ് ' സ്ക്വാഡും അമ്പലമേട് എസ് ഐ പി.പി. റെജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന വീട് വളഞ്ഞാണ് വൈകിട്ട് പ്രതികളെ വലയിലാക്കിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി. കീഴടക്കി . രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.