കൊച്ചി: പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. റൗഫിനെ നവംബർ നാലുവരെ ചോദ്യം ചെയ്യാൻ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയുടേതാണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്ന് സാമ്പത്തിക സഹായം ലഭിച്ചതും ഇന്ത്യയിൽ ഇസ്ളാമിക ഭരണം സ്ഥാപിക്കാൻ ശ്രമിച്ചതുമടക്കമുള്ള കുറ്റങ്ങളാണ് കേസിൽ എൻ.ഐ.എ ചുമത്തിയിട്ടുള്ളത്.