തോപ്പുംപടി: തോപ്പുംപടിയിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവം നടന്ന് 23 ദിവസമായിട്ടും ഡ്രൈവറെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തോപ്പുംപടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി അദ്ധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡി.സി.സി ഭാരവാഹികളായ ആർ. ത്യാഗരാജൻ, എം.പി. ശിവദത്തൻ, കെ. കെ. കുഞ്ഞച്ചൻ, കൊച്ചി യു.ഡി.എഫ് ചെയർമാൻ ജോൺ പഴേരി, പി.ജെ. പ്രദീപ്, പി.കെ. റഹീം, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻ്റ് ലീജ തോമസ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, കൗൺസിലർമാരായ ഷീബ ഡുറോം, അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, ഷൈല തദേവൂസ്, ബാസ്റ്റിൻ ബാബു, കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. സഗീർ, കെ.ആർ. പ്രേമകുമാർ, കെ.സി. ടോമി, പി. ജെ. ആന്റണി, പി.പി. ജേക്കബ്, തോമസ് ഗ്രിഗറി, ജോഷി ആന്റണി, കെ. ജെ. റോബർട്ട് എന്നിവർ പ്രസംഗിച്ചു.