joseph-panjikkaran-81

മൂവാറ്റുപുഴ: നിർമല കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. ജോസഫ് പഞ്ഞിക്കാരൻ (81) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ നിർമലമാതാ പള്ളി സെമിത്തേരിയിൽ. മുരിക്കാശേരി പാവനാത്മാ കോളേജ് പ്രിൻസിപ്പലായും വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ വൈസ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലീല പഞ്ഞിക്കാരൻ. മക്കൾ: കുര്യൻ ജെ. പഞ്ഞിക്കാരൻ (കാനഡ), കുഞ്ചെറിയ ജെ. പഞ്ഞിക്കാരൻ (അബുദാബി). മരുമക്കൾ: മേരി ആൻ (ജാൻ), ജിഷ ലൂക്കാച്ചൻ.