പറവൂർ: ദേശീയപാത 66ൽ മൂത്തകുന്നത്ത് ലോറി സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ തിരുവനന്തപുരം പൊങ്ങംമൂട് കല്ലുപെറ്റ വീട്ടിൽ രഞ്ജിത്താണ് (30) മരിച്ചത്. 3 പേർ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന രതീഷിനെ (28) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറയൻകീഴ് കായിക്കര എറത്ത് കടപ്പുറം വിശാഖിന്റെ (26) പരിക്ക് ഗുരുതരമല്ല.
തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ഇവർ. ഇന്നലെ വൈകിട്ടാണ് സംഭവം. മിക്‌സർ മെഷീൻ കയറ്റിവരികയായിരുന്നു ലോറി. അപകടമുണ്ടായ ഉടനെ രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.