
ന്യൂഡൽഹി: അരുണാചൽപ്രദേശിലെ മൂന്ന് ജില്ലകളിൽ മിലിട്ടറിക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ (എ.എഫ്.എസ്.പി.എ, ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവർ ആക്ട്) 2023 മാർച്ച് 30 വരെ നീട്ടി. തിറാപ്, ചാംഗ്ലാംഗ് , ലോംഗ്ഡിംഗ് എന്നീ ജില്ലകളിലാണ് ആഭ്യന്തര മന്ത്രാലയം അഫ്സ്പ നീട്ടി ഉത്തരവിറക്കിയത്. അരുണാചലിലെ നംസായ്, മഹാദേവ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലും അഫ്സ്പ നീട്ടി. മൂന്ന് ജില്ലകളിലെയും സാഹചര്യം വിലയിരുത്തിയ ശേഷമാണ് കേന്ദ്ര നീക്കം. ഏതൊരാളെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും സ്ഥലങ്ങളിലും വീടുകളിലും പരിശോധന നടത്താനും മിലിട്ടറിക്ക് അധികാരം അനുവദിക്കുന്ന പ്രത്യേക നിയമമാണ് അഫ്സ്പ.