tractor-trolley

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിലെ ഭദെയുന ഗ്രാമത്തിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 22 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായും മരണസംഘ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറ‍ഞ്ഞു. ഇന്നലെ വൈകിട്ടോടെ 50 ഓളം പേരുമായി ഫത്തേപുരിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിലെ 'മുണ്ടൻ' എന്ന ചടങ്ങിൽ പങ്കെടുത്ത് തിരികെ ഖതംപുരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. 12ഓളം പേ‌ർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായും അധികൃതർ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മന്ത്രിമാരായ രാകേഷ് സചൻ,​ അജിത് പാൽ എന്നിവർ സംഭവ സ്ഥലത്തെത്തി . സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,​000 രുപ വീതവും സർക്കാർ പ്രഖ്യാപിച്ചു.