തിരുവനന്തപുരം: ടൈപ്പ് വൺ ഡയബറ്റിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശ്രീനേത്ര ഐ കെയർ ഹോസ്പിറ്റലിന്റെ യംഗ് വിഷൻ പദ്ധതി വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീനേത്ര ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷന്റെ സംസ്ഥാന പ്രസിഡന്റ് ഫാദർ ജീവൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ആഷാദ് ശിവരാമൻ പദ്ധതി വിശദീകരിച്ചു. ലയൺസ് ക്ലബ് രണ്ടിന്റെ വൈസ് ഗവർണർ വഹാബ് കുട്ടികൾക്ക് സൗജന്യ മെഡിക്കൽ കിറ്റ് വിതരണം ചെയ്തു. ഫൗണ്ടേഷന്റെ ഭാരവാഹികളായ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഷാനവാസ്, ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ ,ട്രഷറർ ജയചന്ദ്രൻ എന്നിവ‌ർ സംസാരിച്ചു.