തിരുവനന്തപുരം : എം.എസ്.ബാബുരാജ് സ്മൃതിദിനമായ നാളെ സംഗീത സംവിധായകരും പിന്നണി ഗായകരും ചേർന്ന് ബാബുരാജ് ഈണമിട്ട അനശ്വര ഗാനങ്ങൾ കൊണ്ട് ശ്രദ്ധാഞ്‌ജലി അർപ്പിക്കും. എം.എസ്.ബാബുരാജ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ 9.30ന് മാനവീയം വീഥിയിൽ ബാബുരാജിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തും. സംഗീത സംവിധായകരായ ദർശൻ രാമൻ,തങ്കരാജ്,രാജീവ് ശിവ, അനിൽ പോങ്ങുംമൂട്, ബാബുകൃഷ്ണ,പിന്നണി ഗായകരായ രവിശങ്കർ, മണക്കാട് ഗോപൻ,കൊല്ലം മോഹൻ,ഖാലീദ്, മോനികൃഷ്ണ , പ്രശാന്ത് കോഴിക്കോട്,അഖില ആനന്ദ്,സരിത രാജീവ്,സരിത റാം, പ്രമീള, ഗായത്രി ജ്യോതിഷ് തുടങ്ങിയവർ ചേർന്ന് ശ്രദ്ധാഞ്‌ജലി അർപ്പിക്കും. മുക്കംപാലമൂട് രാധാകൃഷ്ണൻ,പാൽക്കുളങ്ങര സുകു,അയൂബ് ഖാൻ, ജഗതി ശിവകുമാർ,കെ.പി.മോഹനചന്ദ്രൻ, സരസ്വതി ആറ്റുകാൽ തുടങ്ങിയവർ പങ്കെടുക്കും.