തിരുവനന്തപുരം : ഗുരുധർമ്മ പ്രചാരണ സഭയുടെ കുന്നുകുഴി,കണ്ണമ്മൂല,പേട്ട കോർപ്പറേഷൻ വാർഡുകൾ ഉൾപ്പെട്ട ജി.എച്ച് യൂണിറ്റിന്റെ ഉദ്ഘാടനം പേട്ട എസ്.എൻ.ഡി.പി ഹാളിൽ പ്രസിഡന്റ് കെ.എസ്.ശിവരാജന്റെ അദ്ധ്യക്ഷതയിൽ സഭയുടെ കേന്ദ്ര കമ്മിറ്റി അംഗം കെ.ജയധരൻ നിർവഹിച്ചു. ഡോ. പല്പു മെമ്മോറിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു,പ്രസിഡന്റ് അഡ്വ.സാംബശിവൻ,സഭാ കേന്ദ്ര കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ എം.എൽ. ഉഷാരാജ്, കേന്ദ്ര കമ്മിറ്റി അംഗം പി.ജി.ശിവബാബു, കുന്നുകുഴി സുധീഷ്, പേട്ട രവീന്ദ്രൻ, സുഗത്, ഡി.കൃഷ്ണമൂർത്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.