lampi

മുംബയ്: ലംപി ത്വക്ക് രോഗം പടരുന്നതിനെ തുടർന്ന് മഹാരാഷ്ട്രയിൽ കന്നുകാലി നീക്കത്തിനേർപ്പെടുത്തിയ നിയന്ത്രണം ഒരു മാസം കൂടി തുടരുമെന്ന് മന്ത്രി രാധാകൃഷ്ണ വിഖേ പറഞ്ഞു. ലംപി വൈറസ് അണുബാധയ്ക്കെതിരെ ശക്തമായ വാക്സിനേഷൻ യജ്ഞം നടക്കുന്നതിനിടെയാണ് നടപടി. സർക്കാരിന്റെ അടിയന്തര നടപടിയിലൂടെയും വാക്സിനേഷനിലൂടെയും മരണസംഖ്യ 2,100ൽ നിറുത്താൻ കഴിഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. രോഗം പടർന്ന സാഹചര്യത്തിൽ സെപ്തംബ‌ർ ആദ്യമാണ് കന്നുകാലി നീക്കത്തിനും മേളകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.