
കൊച്ചി: മൂവാറ്റുപുഴ വാഴക്കുളം പൈനാപ്പിൾ സിറ്റിക്കു സമീപം കലൂർകാട് കലൂർ പേരമംഗലത്ത് നാഗരാജ ക്ഷേത്രത്തിൽ വിപുലമായ നവരാത്രി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ദുർഗാഷ്ടമിക്ക് പൂജവയ്പ്, വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തൽ, കലാഭ്യസനം നടത്തിയ കുട്ടികളുടെ അരങ്ങേറ്റം എന്നിവയ്ക്കു പുറമെ, ഭക്തരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിൽ ഗോളക സമർപ്പിച്ചുള്ള പൂജകളും നടന്നു. വിജയദശമി ദിന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കെ.വി. സുഭാഷ് തന്ത്രി നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ
..................................
വിജയദശമി ദിനത്തിൽ കലൂർ പേരമംഗലത്ത് നാഗരാജ ക്ഷേത്രത്തിൽ കെ.വി. സുഭാഷ് തന്ത്രി കുട്ടികളെ എഴുത്തിനിരുത്തുന്നു