തിരുവനന്തപുരം: സ്വകാര്യ ഹോട്ടൽ പാർക്കിംഗിനായി പി.ഡബ്ല്യു.ഡി റോഡിൽ സൗകര്യമൊരുക്കിയത് നിയമവിരുദ്ധമാണെന്നും നീക്കത്തിനുപിന്നിൽ വലിയ അഴിമതിയുണ്ടെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇത്തരം അഴിമതികൾക്കെതിരെ ശക്തമായ സമരവുമായി ബി.ജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണസമിതിക്കും നഗരസഭാ സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ് എന്നിവർക്കും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, നഗരകാര്യ ഡയറക്ടർ അരുൺ കെ.വിജയൻ എന്നിവർക്കും ബി.ജെ.പി പരാതി നൽകി.