
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ ഉണ്ട്. ഇപ്പോഴും ശാസ്ത്രജ്ഞൻമാർ അതിനെക്കുറിച്ച് പഠനങ്ങൾ നടത്തിവരുന്നു.ഇതാ ചന്ദ്രന്റെ ഉൽപതിയെക്കുറിച്ച് പുതിയ ഒരു സിദ്ധാന്തം മുന്നോട്ട് കൊണ്ട് വന്നിരിക്കുകയാണ് ശാസ്ത്രലോകം. വർഷങ്ങൾ കൊണ്ട് രൂപംകൊണ്ടതാണ് ചന്ദ്രൻ എന്ന വാദത്തെ മാറ്രി നിർത്തുന്ന പഠനങ്ങളാണ് പുറത്ത് വരുന്നത്. ചൊവ്വയുടെ അത്രയും വലുപ്പമുള്ള തിയനും മായുള്ള കൂട്ടിമുട്ടലിന്റെ ഭാഗമായി അടർന്ന് പോയ ഭാഗം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുകയായിരുന്നു എന്നും. ഏതാനും മണിക്കൂറുകൾ മാത്രമാണ് ചന്ദ്രന്റെ ഉത്ഭവത്തിന് വേണ്ടിവന്നത് എന്നതുമാണ് പുതിയ കണ്ടുപിടിത്തം. ദർഹം യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്പ്യൂട്ടേഷനൽ കോസ്മോളജിയിലെ ഗവേഷകരാണ് ഈ വാദം ഉയർത്തുന്നത്. ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാൻ ഇവർ സൂപ്പർ കമ്പ്യൂട്ടർ സിമുലേഷനുകൾ അഥവാ ചന്ദ്രന്റെ ഉത്ഭവ മാതൃകകൾ വികസിപ്പിച്ചിരുന്നു. അവരുടെ കണ്ടെത്തലുകൾ ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചന്ദ്രന്റെ ആകൃതിയും ചരിഞ്ഞ ഭ്രമണപഥവും പോലുള്ള ചന്ദ്രന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിക്കാൻ പുതിയ മാതൃകവഴി കഴിയുമെന്ന് ഗവേഷകർ പറയുന്നു. ഒരു പുതിയ ചന്ദ്രനെ തന്നെ രൂപപ്പെടുത്താൻ കഴിയുമെന്നും പറയുന്നുണ്ട്. ചന്ദ്രനെക്കുറിച്ചുള്ള കൂടുതലായി പഠനം നടത്തുന്നത് ഭൂമിയെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുമെന്ന് നാസ പറഞ്ഞു. ഇങ്ങനെയുള്ള പുതിയ തിയറികൾ ശാസ്ത്രലോകത്തിന് പുതിയ ഒരു വഴിത്തിരിവാണ് സൃഷ്ടിക്കുന്നത്.