
ഗുവാഹത്തി: ഗുവാഹത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (ഐ.ഐ.ടി) വിദ്യാർത്ഥിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്ന ഗഡ്ല മഹേഷ് സായ് രാജാണ് (20) മരിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. മാനസിക സമ്മർദ്ദത്തെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറും. മോശം അക്കാഡമിക് പ്രകടനത്തെത്തുടർന്ന് വിദ്യാർത്ഥിയെ പുറത്താക്കിയിരുന്നെന്ന് ഐ.ഐ.ടി വൃത്തങ്ങൾ അറിയിച്ചു.