തിരുവനന്തപുരം: ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷന്റെ ഹൃദയാലയ പുരസ്‌കാരത്തിന് ' പ്രകൃതിയും ഹൃദയവും ' എന്ന പുസ്‌തകത്തിന്റെ രചയിതാവും മാദ്ധ്യമ പ്രവർത്തകനുമായ രമേഷ് ബിജു ചാക്ക അർഹനായി. ചാക്ക വൈ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ പുരസ്‌കാരം നൽകി. മുൻ മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര നടി ശ്രീലത നമ്പൂതിരി, ഹൃദയാലയ ഹാർട്ട്‌ ഫൗണ്ടേഷൻ ചെയർമാൻ ഡോ.വി. ജയപാൽ, ഡോ.ഡി. ദിനേശ് റോയി, കൗൺസിലർ അഡ്വ.എം. ശാന്ത, കൗൺസിലർ സി.എസ്. സുജാദേവി, തുളസി, രാജൻ, പി.എസ്. സുധീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.