 
ചെന്നെെ: വാടക ഗർഭധാരണത്തിലൂടെ കഴിഞ്ഞ ദിവസം നയൻതാരയ്ക്കും വിഘ്‌നേഷിനും കുഞ്ഞുങ്ങൾ പിറന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് ഇവർക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചും. വാടക ഗർഭധാരണത്തിന് രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾ പാലിച്ചിട്ടുണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനും ശേഷവും കുഞ്ഞുങ്ങൾ ഉണ്ടായില്ലയെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവുയെന്ന് നിയമം ഉണ്ട്.
എന്നാൽ നയൻതാര -വിഘ്‌നേഷ് ശിവൻ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം മാത്രമാണ് ആയത്. അതിനാൽ വിശദീകരണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തമിഴ്നാട് ആരോഗ്യമാന്ത്രി എം.സുബ്രഹ്മണ്യം. മാതാപിതക്കളുടെ സമ്മതം, പ്രായം മുതലായ നിയമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എം.സുബ്രഹ്മണ്യം അറിച്ചും.