1

ചെന്നെെ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും കഴിഞ്ഞ ദിവസം ഇരട്ടക്കു‌ഞ്ഞുങ്ങൾ പിറന്നിരുന്നു. താരദമ്പതികൾക്ക് ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. വാടകഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുങ്ങൾ ജനിച്ചതെന്ന വിവരവും ഇതിനിടെ പുറത്തുവന്നു,​ എന്നാൽ വാടകഗർഭധാരണം സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് ഇവർക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. വാടക ഗർഭധാരണത്തിന് രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾ പാലിച്ചാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷവും കുഞ്ഞുങ്ങൾ ഉണ്ടായില്ലായെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നാണ് നിലവിലുള്ള നിയമത്തിൽ പറയുന്നത്.

എന്നാൽ നയൻതാര -വിഘ്‌നേഷ് ശിവൻ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം മാത്രമാണ് ആയത്. അതിനാൽ വിശദീകരണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം. മാതാപിതാക്കളുടെ സമ്മതം, പ്രായം മുതലായ നിയമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എം.സുബ്രഹ്മണ്യം അറിയിച്ചു. .