girl-birth

ചെന്നൈ: പെൺകുഞ്ഞ് ജനിച്ച വിഷമത്തിൽ പിതാവും മുത്തശ്ശിയും കോഴിക്കറിയിൽ വിഷം ചേർത്ത് കഴിച്ച് ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ജോലാർപേട്ടയ്‌ക്ക് സമീപം മുരളി (27), ഇയാളുടെ മാതാവ് ശിവകാമി എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് മുരളിയുടെ ഭാര്യ ഇന്ദുജ (20) പെൺകുഞ്ഞിന് ജന്മം നൽകിയത്. വിവരമറിഞ്ഞ് അശുപത്രിയിൽ നിന്നിറങ്ങി മുരളിയും ശിവകാമിയും വീട്ടിലെത്തിയശേഷമാണ് ആത്മഹത്യ ചെയ്തത്.