ss

പൂജപ്പുര: പൂജപ്പുര ഉണ്ണി നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച തലമുറ സംഗമം കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന തലമുറയുടെ അനുഭവ പാഠങ്ങൾ ഉൾക്കൊള്ളുവാനും,​ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഇന്നത്തെ തലമുറയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുര- എൽഡേഴ്സ് ഫോറം പ്രസിഡന്റ് പി. അച്യുതൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചന്ദ്രസേനൻ മിതൃമ്മല,​ അഹമ്മദ് ഖാൻ,​ ജി. വിജയകുമാർ,​ എസ്. വിശ്വംഭരൻ നായർ,​ ജി. രാധാകൃഷ്ണൻ,​ വി.എസ്. അനിൽ പ്രസാദ്,​ അഡ്വ. കെ. വിശ്വംഭരൻ,​ അഡ്വ. ജി. ജയരാജൻ,​ വൈഷ്ണവി എന്നിവർ പ്രസംഗിച്ചു.