
ഇന്ത്യയിലുള്ള ശതകോടീശ്വരൻമാർ അവരുടെ വീടുകളിൽ ആഡംബരവും പ്രത്യേക ശെെലിയും കൊണ്ടുവരാൻ ശ്രമിക്കുന്നു. എല്ലാ സുഖസൗകര്യങ്ങളും ഇങ്ങനെയുള്ള വീടുകളിൽ ഉണ്ട്. സലൂൺ മുതൽ തിയേറ്റർ വരെ ഈ വീടുകളുടെ ഉള്ളിൽ ഉണ്ടാകും. 100 കോടിയ്ക്ക് മുകളിലാണ് ഈ വീടികളുടെ മൂല്യം. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പത്ത് വീടുകളെ ഇന്ന് പരിചയപ്പെടാം. 1. ആന്റിലിയ - 12,000 കോടി : ചിക്കാഗോയിലുള്ള ആർക്കിടെക്റ്റുകളായ പെർകിൻസും വിൽസും ചേർന്ന് രൂപകൽപന ചെയ്തതാണ് ആന്റിലിയ. ഇത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഒന്നാമത്തെ വീടും ലോകത്തിൽ രണ്ടാം സ്ഥാനവും നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെയാണ് ഈ വീട്. 27 നിലയുള്ള വീടിന് 80 സീറ്റുകളുള്ള തിയേറ്റർ,സലൂൺ,ഐസ്ക്രീം പാർലർ,നീന്തൽക്കുളം,ജീം എന്നിവയുണ്ട്. യു.എസ് ബിസിനസ് മാഗസിൻ ആയ ഫോർബ്സ് വീടിന് 6,000 കോടി മുതൽ 12,000 കോടി രൂപ വരെയാണ് മൂല്യം എന്നു പറയുന്നുണ്ട്.

2. ജെ കെ ഹൗസ് - 6000 കോടി : ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും ഉയരം കൂടിയതുമായ രണ്ടാമത്തെ വീടാണ് ജെ കെ ഹൗസ്. റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ ഗൗതം സംഗാനിയയുടെയാണ് വീട്. 16,000 ചതുരശ്ര അടി പരന്നുകിടക്കുന്ന ജെ കെ ഹൗസിൽ 30 ലധികം നിലകളുണ്ട്. അതിൽ 6എണ്ണം പാർക്കിംഗിന് മാത്രമുള്ളതാണ്.

3. അബോഡ് - 5000കോടി : 16,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന അബോഡ് അനിൽ അംബാനിയുടെതാണ് ഇന്ത്യയിലെ ചെലവേറിയ വീടുകളിൽ മൂന്നാം സ്ഥാനത്താണ് . ഏകദേശം 70 മീറ്ററോളം ഉയരമുള്ള ഈ വീട്ടിൽ ഒരു ഹെലിപാഡുമുണ്ട്.

4. ജാതിയ - 425 കോടി : 30,000 ചതുരശ്ര അടിയിൽ 20 കിടപ്പുമുറികളുള്ള വീടാണ് ജാതിയ. കെ.എം ബിർളയുടെതാണ് ഈ വീട്. ഈ വീട്ടിന്റെ സീലിംഗും ചുമരിന്റെ കവറും ബർമ്മ തോക്ക് മരത്തിലാണ് ചെയ്തിരിക്കുന്നത്.

5. മന്നത്ത് - 200 കോടി : ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖാന്റെ വീടാണിത്. മുംബൈയിലെ ബാന്ദ്ര ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ മൂല്യം 200 കോടിയാണ്.

6. ജിൻഡാൽ ഹൗസ് - 150കോടി :  ഡൽഹിയിലെ ലീഫി ലുട്ടിയൻസ് ബംഗ്ലാവ് സോണിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രീയക്കാരനും വ്യവസായിയുമായ നവീൻ ജിൻഡാലിന്റെ വീടാണ് ജിൻഡാൽ . ഈ ബംഗ്ലാവിന്റെ വില 125 മുതൽ 150 വരെയാണ്.

7. റൂയിയ ഹൗസ് - 120 കോടി : എസ്സാർ ഗ്രൂപ്പിന്റെ ഉടമകളായ റൂയിയ സഹോദരന്മാരുടെതാണ് റൂയിയ. ഡൽഹിയിൽ 2.24 ഏക്കറിൽ പരന്നുകിടക്കുന്നു .

8. റാണാ കപൂർ വസതി -120 കോടി : യെസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റാണാ കപൂറിന്റെതാണ് ഈ വീട്. മുബൈയിലെ ടോണി അൽതാമൗണ്ട് റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

9. ജൽസ - 120 കോടി : അമിതാഭ് ബച്ചന് 'സട്ടെ പേ സട്ട' യുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം സംവിധായകൻ രമേഷ് സിപ്പി സമ്മാനിച്ച വീടാണ് ജൽസ. 10,000 ചതുരശ്ര അടിയുള്ള ഈ വീടിന് 120കോടിയാണ് വില

10. സ്കെെ ഹൗസ് - 100 കോടി : കിംഗ്ഫിഷർ ഉടമ വിജയ് മല്യയുടെ വീടായ 'വെെറ്റ് ഹൗസ് ദി സ്കെെ ' രാജ്യത്തെ ആഡംബര വീടുകളിൽ ഒന്നാണ്. ബംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന വീടിന് 100 കോടിയാണ് വില. സാധാരണക്കാരന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നിരവധി സൗകര്യങ്ങൾ ഈ വീടിനുണ്ട്.