വർക്കല :ലോകകാഴ്ച ദിനത്തോടനുബന്ധിച്ച് ദേവി കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ഒക്ടോബർ 13 മുതൽ 20 വരെ വർക്കല,പരവൂർ ദേവി കണ്ണാശുപത്രികളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പുകൾ നടത്തും.ക്യാമ്പിൽ പങ്കെടുക്കുന്ന തിമിര ശസ്‌ത്രക്രിയ ആവശ്യമുള്ളവർക്ക് പ്രത്യേക ഇളവ് ഉണ്ടായിരിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നതിന് 9388611622 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.ഡോ.ജോസ്.കെ.ജോർജ്ജ്,ഒരുലക്ഷത്തി പതിനായിരത്തിലധികം തിമിര ശസ്‌ത്രക്രീയ വിജയകരമായി പൂർത്തിയാക്കിയ ഡോ.സജ്ജയ് രാജു എന്നിവരെ ചടങ്ങിൽ ആദരിക്കും.