തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ (സ്കറിയ തോമസ്) ജന്മദിന സമ്മേളനം കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ തമ്പാനൂർ രാജീവ് ഉദ്ഘാടനം ചെയ്തു. ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (സ്കറിയ തോമസ്) വിഭാഗം ജില്ല കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ കാമ്പെയിനിന് തുടക്കമായി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കെ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റുമായ കവടിയാർ ധർമ്മൻ, ജില്ല ജനറൽ സെക്രട്ടറി കോരാണി സനൽ, ജില്ല ഭാരവാഹികളായ ജോസ് ബിജു,സജിദർശ്,സുജിത്ത്,മനോജ് ശശിധരൻ,അശ്വിൻ,തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ ചിറക്കുളം,ഷാജി വർക്കല എന്നിവർ പ്രസംഗിച്ചു.