
ന്യൂഡൽഹി: ലൈറ്റ് കോംപാക്ട് ഹെലികോപ്ടർ പറത്താൻ വനികളെ ഉൾപ്പെടുത്താൻ തീരുമാനിച്ച് വ്യോമസേന. എ.എൽ.എച്ച് ധ്രുവ് ഉൾപ്പെടെയുള്ള ഹെലികോപ്ടറുകൾ സ്ത്രീകൾ പറത്തുന്നുണ്ടെന്നും ലൈറ്ര് കോംപാക്ട് പറത്താനുള്ളവരെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്നും വ്യോമസേന വൃത്തങ്ങൾ പറഞ്ഞു. അഗ്നിവീർ പദ്ധതിയിലും ഐ.എ.എഫ് വനിതകളെ ഉൾപ്പെടുത്തും. അങ്ങനെ വരുമ്പോൾ ആദ്യമായി ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരായി പുരുഷന്മാരോടൊപ്പം വനിതകളും ചേരും.