mk-s

ചെന്നൈ: ഹിന്ദി സംസാരിക്കുന്നവരെ ഉയർത്തിക്കാട്ടി മറ്റുള്ളവരെ രണ്ടാംകിട പൗരന്മാരായി കാണുന്ന സമീപനം ഭിന്നിപ്പിച്ചു ഭരിപ്പിക്കലിന്റേതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിച്ച് മറ്രൊരു ഭാഷാ യുദ്ധം ആരംഭിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അദ്ധ്യായന ഭാഷയാക്കണമെന്ന പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സ്റ്രാലിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയായ ബി.ജെ.പി എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷയാക്കണം. കേന്ദ്ര മന്ത്രി അമിത് ഷായാണ് ഹിന്ദി ഉപയോഗത്തിലെ പുരോഗതി അവലോകനം ചെയ്യുന്ന പാർലമെന്റ് ഔദ്യോഗിക ഭാഷാ സമിതിയുടെ തലവൻ. സമിതിയുടെ പുതിയ റിപ്പോർട്ട് കഴിഞ്ഞ മാസം രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചിരുന്നു. ഹിന്ദി ദിവസ് ആഘോഷങ്ങൾക്കിടെ ഹിന്ദി ഭരണഭാഷയാക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നെന്നും സ്റ്റാലിൻ പറഞ്ഞു.