
ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ജിതിൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം നാല് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ ത്രിഡിയിലാണ് ഒരുങ്ങുന്നത്. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ 35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. തെലുങ്ക് നടി കൃതി ഷെട്ടിയാണ് നായിക. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്നറാണ് ചിത്രം. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി , ബേസിൽ ജോസഫ്,ജഗദീഷ്,ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമേദ് ഷെട്ടി,രോഹിണി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
മണിയൻ,അജയൻ,കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. യുജിഎം പ്രൊഡക്ഷൻസ് , മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിക്കുന്നത് സുജിത് നമ്പ്യാർ ആണ്. ദിബു നെെനാൻ തോമസാണ് സംഗീത സംവിധാനം.