elephant

ന്യൂഡൽഹി: അസാമിലെ ജോർഹട്ട് ജില്ലയിൽ രാജധാനി എക്‌സ്‌പ്രസിടിച്ച് ആനയും കുട്ടിയും ചരിഞ്ഞു. പിടിയാനയ്ക്ക് 22ഉം കുട്ടിക്ക് പത്ത് മാസവുമായിരുന്നു പ്രായമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് വീണ ആനകൾ തിങ്കളാഴ്ചയാണ് ചരിഞ്ഞത്.

അതേസമയം ആനകളുടെ സഞ്ചാരത്തെക്കുറിച്ച് പ്രാദേശിക റെയിൽവേ അധികൃതർക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. രാജധാനി എക്‌സ്‌പ്രസ് 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിലായിരുന്നു. രാത്രിയായതിനാൽ ആനകളെ കാണാൻ കഴിഞ്ഞില്ലെന്നും ലോക്കോ പൈലറ്റ് ബ്രേക്കിടാൻ ശ്രമിച്ചിരുന്നെന്നും വടക്കുകിഴക്കൻ അതിർത്തി റെയിൽവേ പറഞ്ഞു.