തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളേജിലെ 1500 ൽ അധികം ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അടിമപ്പണിയെടുപ്പിക്കുകയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് ജീവനക്കാർ എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ എഡ്യൂക്കേഷൻസ് ഡയറക്ടറേറ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ് ഖന്ന അദ്ധ്യക്ഷനായിരുന്നു. പ്രസിഡന്റ് ചവറ ജയകുമാർ, എം.പി,ഷാനിജ്, കെ.എസ്.സന്തോഷ്, തുടങ്ങിവർ സംസാരിച്ചു