g-gaiter

തിരുവനന്തപുരം: അരയ്ക്ക് താഴെ തളർച്ച ബാധിച്ചവർക്ക് വീണ്ടും നടന്നുതുടങ്ങാൻ സഹായിക്കുന്ന 'ജി-ഗെയ്റ്റർ' എന്ന വിപ്ലവകരമായ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ജെൻറോബോട്ടിക്സ് ഇന്നൊവേഷൻസ്.രോഗികളുടെ പുനരധിവാസത്തിൽ വളരെ വേഗം സുഖം പ്രാപിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജെൻറോബോട്ടിക്സ് ഈ ഗെയ്റ്റ് ട്രെയ്നിംഗ് റോബോട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നത്.17ന് ടെക്നോപാർക്കിലെ സി-ഡാക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 'ജി-ഗെയ്റ്റർ' അവതരിപ്പിക്കും.രോഗബാധിതന് പരസഹായമുണ്ടെങ്കിൽ മാത്രമെ ഓരോ ചുവടും വയ്ക്കാൻ കഴിയു.ഇവിടെയാണ് ജി-ഗെയ്റ്ററിന്റെ പ്രസക്തി.രോഗിയെ റോബോട്ടിലേക്ക് കയറ്റി നിർത്തി സുരക്ഷാ ബെൽറ്റുകളിടുന്നതോടെ മറ്റാരുടെയും സഹായമില്ലാതെ നിവർന്നുനിൽക്കാനും ചുവടുവയക്കാനും ജി-ഗെയ്റ്റർ സഹായിക്കും.500 മുതൽ 900 ചുവടുകൾ വയ്ക്കാൻ കഴിയുന്നതിലൂടെ രോഗിയുടെ ജീവിതത്തിലേക്കുള്ള തിരുച്ചുവരവ് ഏറ്റവും വേഗത്തിലാക്കും.

കേരള മിഷന്റെ ഭാഗമായി രൂപംകൊണ്ട കമ്പനിയാണ് ജെൻറോബോട്ടിക്സ് ഇന്നൊവേഷൻസ്.ലോകത്തിലാദ്യമായി ഓടകളിലും മാൻഹോളുകളിലും മനുഷ്യനു പകരമിറങ്ങിച്ചെന്ന് വൃത്തിയാക്കുന്ന 'ബാൻഡികൂട്ട്' എന്ന റോബോട്ട് കണ്ടുപിടിച്ചത് ജെൻറോബോട്ടിക്സ് ഇന്നോവേഷൻസാണ്.

കൂടുതൽ വിവരങ്ങൾക്ക് ജെൻറോബോട്ടിക്സ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,റോബോട്ടിക്കസ് ആൻഡ് എ.ഐ റിസർച്ച് സെന്റർ,ഫോർത്ത് ഫ്ലോർ,സി-ഡാക്ക് നോളേജ് സെന്റ‌ർ ബിൽഡിംഗ്,ടെക്നോപാർക്ക് ക്യാംപസ് കഴക്കൂട്ടം തിരുവനന്തപുരം.വെബ്സൈറ്റ് -www.genrobotics.org, ഇ-മെയിൽ- info@genrobotics.org. ഫോൺ- 9074558551, 9074558552.