iit

ഖരഗ്പൂർ: ഖരഗ്പൂർ ഐ.ഐ.ടി കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് വിദ്യാർത്ഥിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥി ഫൈസാൻ അഹമ്മദിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതതാകാമെന്നാണ് പ്രാഥമിക നിഗമനം. അസാമിലെ ടിൻസുക സ്വദേശിയായ ഫൈസൽ അടുത്തിടെയാണ് ഹോസ്റ്റലിലേക്ക് മാറിയതെന്നും ബന്ധുക്കളെ മരണ വിവരം അറിയിച്ചെന്നും ഐ.ഐ.ടി അധികൃതർ പറഞ്ഞു. വിദ്യാർത്ഥിയുടെ മരണത്തിൽ അസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഐ.ഐ.ടിയുടെ വ്യത്യസ്ത കാമ്പസുകളിൽ രണ്ട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.