തിരുവനന്തപുരം: പെരിങ്ങമ്മല അല്ലാമ ഇക്ബാൽ കോളേജിലെ 2022 എം.ബി.എ ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 17 മുതൽ 25 വരെ നടക്കും. യു.ജി.സി അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ആർട്സ്,സയൻസ്, പ്രൊഫഷണൽ ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. സർക്കാർ കോളേജിന് തുല്യമായ ഫീസും പെൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്രൽ സൗകര്യവും നൽകും. അഡ്മിഷനായി സർട്ടിഫിറ്റുകൾ സഹിതം നേരിട്ടെത്തണം. ഫോൺ: 9895909196, 8129127026.