തിരുവനന്തപുരം: കേരളത്തിലെ വിമുക്തഭടന്മാർ സംസ്ഥാന സർക്കാരിൽ നിന്ന് നേരിടുന്ന അവഗണനകൾക്കെതിരെ കേരളാ സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.കെ.അജികുമാർ മാ‌ർച്ചിന് നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്റ് കെ.ആർ.ഗോപിനാഥൻ നായർ, ജില്ലാ സെക്രട്ടറി ടി. ഭുവനേന്ദ്രൻ നായർ, ട്രഷറർ രാജു.ജി, വൈസ് പ്രസിഡന്റ് ജയാദിത്യൻ.എൻ.സി, ജോയിന്റ് സെക്രട്ടറി എ.ഷംസുദ്ദീൻ, ഓർഗ.സെക്രട്ടറി എ.നാരായണൻ നായർ തുടങ്ങിയവ‌ർ പങ്കെടുത്തു.