opportunity

തിരുവനന്തപുരം: നോർക്ക റൂട്ട്സ്,​ ജർമ്മനിയിലെ ഫെഡറൽ എംപ്ളോയ്മെന്റ് ഏജൻസി,​ ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ എന്നിവ സംയുക്തമായി നടത്തുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കുള്ള ഇന്റർവ്യൂ നവംബർ 2 മുതൽ 11 വരെ തിരുവനന്തപുരത്ത് മാസ്കോട്ട് ഹോട്ടലിൽ നടക്കും. ഇവർക്കുള്ള ഓൺലൈൻ അവബോധ പരിപാടി ഈ മാസം 25 ന് രണ്ടിന്. ഇന്റർവ്യൂ സ്ളോട്ടുകൾ ഇ- മെയിലിൽ ലഭിക്കാത്തവർ 1800-425-3939 എന്ന ടോൾഫ്രീ നമ്പറിൽ നോർക്കയുമായി ബന്ധപ്പെടുക.

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ,​

തിരക്കഥാ മത്സരം

തിരുവനന്തപുരം: ടിവി മേഖലയിലെ സംഘടനയായ കോൺടാക്റ്റിന്റെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കും തിരക്കഥാ രചനാ മത്സരത്തിലേക്കും എൻട്രികൾ ക്ഷണിച്ചു. ഷോർട്ട് ഫിലിം,​ ഡോക്യുമെന്ററി,​ ഷോർട്ട് ഫിക്‌ഷൻ,​ മിനി ഫിലിം,​ കാമ്പസ് ഫിലിം,​ മ്യൂസിക് ആൽബം,​ മൊബൈൽ ഫിലിം,​ ആഡ് ഫിലിം,​ ആനിമേഷൻ ഫിലിം വിഭാഗങ്ങളിലേക്കാണ് മത്സരം. മികച്ച എൻട്രികൾക്ക് പുരസ്കാരം ലഭിക്കും. ഹ്രസ്വചിത്ര തിരക്കഥകൾ അര മണിക്കൂറിൽ കവിയാത്ത സംപ്രേഷണ ദൈർഘ്യമുള്ളവ ആയിരിക്കണം. അപേക്ഷാഫോറം tvcontact96@gmail.com-ൽ. അവസാന ദിനം നവംബർ 15. ഫോൺ: 0471- 2305259,​ 9349392259.