തിരുവനന്തപുരം: പങ്കജകസ്തൂരി ഗ്രൂപ്പിനു കീഴിലുള്ള നെയ്യാർ മെഡിസിറ്റി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് 29 ന് സൗജന്യ ന്യൂറോ റീഹാബിലിറ്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ നടക്കുന്ന ക്യാമ്പിൽ പക്ഷാഘാതം,​ ന്യൂറോ സംബന്ധനമായ പ്രശ്നങ്ങൾ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. പ്രമുഖ ന്യൂറോ ചികിത്സകർ നേതൃത്വം നല്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ ന്യൂറോ കൺസൾട്ടേഷൻ,​ ഫിസിയോതെറാപ്പി കൺസൾട്ടേഷൻ,​ റീഹാബിലിറ്രേഷൻ നടപടിക്രമങ്ങളിൽ ഇളവുകൾ എന്നിവ ലഭിക്കും. ലാബ്,​ റേഡിയോളജി പരിശോധനകളിൽ 10 ശതമാനം ഇളവ്. ഫോൺ: 80863 11111,​ 0471- 2525777.