stanly
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിൽ നടത്തിയ തൈകളുടെയും വിത്തുകളുടെയും വിതരണോദ്ഘാടനം സെന്റ് സെബാസ്റ്റിയൻസ് ഫൊറോന പള്ളി വികാരി ഫാ. ഡോ. സ്റ്റാൻലി കുന്നേൽ നിർവ്വഹിക്കുന്നു.

തൊടുപുഴ: പ്രകൃതിയെ സംരക്ഷിക്കാനും കൃഷിയിൽ താല്പര്യം ജനിപ്പിക്കാനും സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ വിത്തും തൈകളും വിതരണം ചെയ്തു. അഗത്തി ചീര, മുരിങ്ങ, കറിവേപ്പില എന്നീ തൈകളും വെണ്ട, ചുവന്ന ചീര, പയർ, വഴുതന എന്നിവയുടെ വിത്തുകളും 300 കുട്ടികൾക്ക് വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ ടി.എൽ, ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി വികാരി ഫാ ഡോ. സ്റ്റാൻലി കുന്നേൽ തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വിത്തുകളുടെ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ ജോസ് മഠത്തിൽ നിർവ്വഹിച്ചു. അദ്ധ്യാപകരായ അനീഷ് കെ. ജോർജ്ജ്, ജിൻസ് കെ. ജോസ്, ബിന്ദുമോൾ കെ. ഓലിയപ്പുറം, മിനിമോൾ. ആർ, ഡോണ ജോസ്, അനിത ജോയി എന്നിവർ പ്രസംഗിച്ചു.