 
തൊടുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൊടുപുഴ ടൗൺ, തൊടുപുഴ ബ്ലോക്ക് കമ്മിറ്റികൾ വയോജനദിനാചരണം നടത്തി. ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജോസഫ് മൂലശേരി അദ്ധ്യക്ഷനായി. 'വയോജന സംരക്ഷണ നിയമം' എന്ന വിഷയത്തെ അധികരിച്ച് അഡ്വ. ജി. പ്രേംനാഥ് ക്ലാസെടുത്തു. ജില്ലാ ട്രഷറർ ടി. ചെല്ലപ്പൻ, ജോയിന്റ് സെക്രട്ടറി എൻ.പി. പ്രഭാകരൻ നായർ, വൈസ് പ്രസിഡന്റ് എം.ജെ. മേരി, കെ.എം. തോമസ്, എ.എൻ. മുകുന്ദ ദാസ്, എം.എം. ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.