light
പേർസണലൈസഡ് മൂൺ ലൈറ്റ്

അടിമാലി : എസ്. എൻ. ഡി. പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷനിലെ വിദ്യാർത്ഥികൾ പേർസണലൈസഡ് മൂൺ ലൈറ്റ്കൾ നിർമ്മിച്ച് ശ്രദ്ധനേടി.
ഇഷ്ടമുള്ള ഫോട്ടോ 3 ഡി പ്രിൻറ്റിംഗിലൂടെ ബോൾ രൂപത്തിൽ പ്രിന്റ് ചെയ്ത് അതിനുള്ളിൽ ഇലക്ട്രോണിക് സർക്യൂട്ടിന്റെ സഹായത്തോടെ എൽ. ഇ. ഡി ബൾബ് പ്രകാശിപ്പിക്കുവാണ് ചെയുന്നത്.വളരെ ആകർഷിണിയമായ മൂൺ ലൈറ്റുകൾ പ്രിയപ്പെട്ടവർക്ക് സമ്മാനമായി കൊടുക്കുന്നതിനാണ് കൂടുതലും നിർമ്മിക്കുന്നത്.നിരവധി എൽ. ഇ. ഡി പ്രോഡക്ടുകൾ നിർമ്മിക്കുന്ന ഈ കോഴ്‌സിലെ കുട്ടികൾ പുതിയതായി ഇറക്കിയ പേർസണലൈസഡ്മൂൺ ലൈറ്റുകൾക്ക്വളരെ പ്രചാരമാണ് ലഭിക്കുന്നത്.വിദ്യാർത്ഥികളായ ജിസ്ബിൻ ജോർജ്, അദ്വൈത് ബിജു, പ്രണവ് എസ്. പിള്ളൈ, ഹബീബ് റഹ്മാൻ, എൽദോ വി തോമസ്,കോഴ്‌സ് അദ്ധ്യാപകരായ അജയ് ബി,നിഥിൽ നാഥ് പി എസ്, അശ്വതി കെ എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം തൽകി.