പീരുമേട്: അന്താരാഷ്ട്ര വയോജന ദിനത്തിൽ ഇലക്ഷൻ കമ്മിഷന്റെ നിർദ്ദേശപ്രകാരം 80 കടന്ന മുതിർന്ന പൗരൻമാരെ വീടുകളിലെത്തി ആദരിച്ചു. ഇതിന്റെ ഭാഗമായി പീരുമേട് താലൂക്കിലെ മുതിർന്ന വോട്ടറായ പീരുമേട് പീസ് കോട്ടേജിൽ പി.സി. ജോസഫ് (95), വൃന്ദാവനത്തിൽ ഭവാനിയമ്മ (85) എന്നിവരെ പീരുമേട് തഹസിൽദാരും ഏക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ വി.എസ്. വിജയലാലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പ്രശസ്തി പത്രം കൈമാറി. റിട്ടേണിംഗ് ഓഫീസറായ തഹസിൽദാർക്കൊപ്പം ഇലക്ഷൻ ഡിറ്റി പ്രമോദ്, നോഡൽ ഓഫീസർ ബീനാമോൾ, ഇലക്ഷൻ ക്ലാർക്കുമാരായ ആർ. വിഷ്ണു, ഷൈബി മോൻ എന്നിവർ ഉണ്ടായിരുന്നു.