ഏലപ്പാറ:ഏലപ്പാറ പഞ്ചായത്തിൽ ലഹരി വിരുദ്ധ ജനജാഗ്രത സമിതിക്ക് രൂപം നൽകി. എക്‌സൈസ് വകുപ്പ് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ജനജാഗ്രത സമിതി രൂപീകരിച്ച് മയക്ക് മരുന്നിനെതിരെ പോരാടുന്നത്. ഏലപ്പാറ പഞ്ചായത്തിൽ ഇതിന്റെ ഭാഗമായി പഞ്ചായത്ത് വാർഡുതല സമിതികൾ രൂപീകരിച്ചു. എക്‌സൈസ് പ്രിവന്റീവ് ആഫീസർ സുരേഷ് ബാബു ക്ലാസ് നയിച്ചു. യോഗത്തിൽ ഏലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വ്യാപാരികൾ ,രാഷ്ട്രിയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.