 
തൊടുപുഴ : പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് പൗരധർമ്മം എന്ന സന്ദേശംസമൂഹത്തിന് കൈമാറി ന്യൂമാൻകോളേജ് എൻ. സി. സി സംഘടിപ്പിച്ച ശുചീകരണയജ്ഞം ശ്രദ്ധേയമായി. എൻസിസി. ദേശീയ തലത്തിൽ ഏറ്റെടുത്തിരിക്കുന്ന സ്വച്ഛഭാരത് ഭാരത് അഭിയാൻ പദ്ധതി യുടെ ഭാഗമായാണ് ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു കേഡറ്റുകൾ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് കർമ്മപരിപാടി ഉദ്ഘാടനം ചെയ്തു. എൻ സി സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി മാത്യു, കോളേജ് ബർസാർ ഫാ. എബ്രഹാം നിരവത്തിനാൽ എന്നിവർ പ്രസംഗിച്ചു. ന്യൂമാൻ കോളേജ് മുതൽ മങ്ങാട്ടുകവല വരെയുള്ള റോഡിന്റെ ഇരുവശങ്ങൾ, നാലുവരിപ്പാത എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് പ്രസംഗിച്ചു.പ്രവർത്തനങ്ങൾക്ക് സീനിയർ അണ്ടർ ഓഫീസർ ജോമി ജോർജ്, അമൽ രവീന്ദ്രൻ സി റ്റി, സഫ്വാന ഫാത്തിമ, ജോർജ് ഹെൻട്രി, ജോഷ്വാ ജോഷി, ഡോണൽ റോയി, ജിസ് ജോഷി, രാധിക എം ആർ, അലൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.