വെങ്ങല്ലൂർ: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മഹാനവമി, വിജയദശമി ദിനങ്ങളിൽ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പൂജവയ്പ്പും വിദ്യാരംഭവും ഉണ്ടാകും. രണ്ടിന് വൈകിട്ട് പൂജവയ്പ്പ്, പ്രത്യേക പൂജകൾ എന്നിവയുണ്ടാകും. നാലിനും പ്രത്യേക പൂജകളുണ്ടാകും. അഞ്ചിന് സരസ്വതീപൂജ, വിദ്യാരംഭം. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബെന്നി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.