തൊടുപുഴ: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം അനുശോചിച്ചു. കേരള കോൺഗ്രസ് (എം)​ പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ തുണയായത് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലായിരുന്നു. ഇടത് മുന്നണി പ്രവേശനം സാധ്യമാക്കിയതിൽ കോടിയേരി വഹിച്ച പങ്ക് നിസ്തുലമാണെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ കെ.ഐ. ആന്റണി അഗസ്റ്റിൻ വട്ടക്കുന്നേൽ,​ റെജി കുന്നംകോട്ട്,​ ജയകൃഷ്ണൻ പുതിയേടത്ത്,​ അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ. മധു നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.