കട്ടപ്പന: ശ്രീ നാരായണവൈദിക യോഗം മലനാട് യൂണിയൻ ഉദ്ഘാടനവും വൈദികർക്കുള്ളഐ. ഡി കാർഡ് വിതരണവുംശനിയഴ്ച്ച 11 ന് കട്ടപ്പനയിൽനടക്കും . വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കംബന്നി ശാന്തി യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം മലനാട് എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും
യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ വൈദികർക്കുള്ളഐ. ഡി കാർഡ് വിതരണം ചെയ്യും. യോഗത്തിൽ വൈദിക യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി രാമചന്ദ്രൻ ശാന്തി സംഘടനാ സന്ദേശം നൽകും
സെക്രട്ടറി സോജു ശാന്തി കണക്കും റിപ്പോർട്ടും അവതരിപ്പിക്കും തുടർന്ന് ഭരണസമതി തിരഞ്ഞെടുപ്പും നടക്കും
മലനാട് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സി. കെ. വത്സ,യൂത്തു മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ. പി ബിനീഷ് ,സൈബർ സേന ചെയർമാൻ ദിലീപ് വി. എസ്, എസ്. എൻ ക്ലബ്ബ് യൂണിയൻ പ്രസിഡന്റ് വൈശാഖ് കെ. എം,കുമാരി സംഘം യൂണിയൻ പ്രസിഡന്റ് ആര്യാമോൾ എന്നിവർ പ്രസംഗിക്കും. വൈദിക യോഗംയൂണിയൻ പ്രസിഡന്റ് സുരേഷ് ശ്രീധരൻ തന്ത്രി സ്വാഗതവും സുബീഷ് ശാന്തി നന്ദിയും പറയും