നെടുങ്കണ്ടം :ചെമ്മണ്ണാർ സെന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ 'ക്ലീൻ ഉടുമ്പൻചോല' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഉടുമ്പൻചോല താലൂക്കിലെ പൊതുസ്ഥലങ്ങൾ, പാതയോരങ്ങൾ, മലിനമായ ജലാശയങ്ങൾ എന്നിവയുടെ ശുചീകരണമാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.
ഗാന്ധിജയന്തി ദിനത്തിൽ ഉടുമ്പൻചോല പഞ്ചായത്ത് ടൗൺ ഹാളും, പരിസരങ്ങളും ശുചീകരിച്ച് പദ്ധതിയുടെ
പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു നിർവഹിച്ചു. ഗാന്ധി ജയന്തി ദിനത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ബിജു ഇടുക്കാർ നിർവഹിച്ചു. യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ലാലു തോമസ്, എൻ.സി.സി ഓഫിസർ പി.സി.ജയൻ, സുബേദാർ ടി.ഡി.പൂജാരി, ഹവിൽദാർ വി.എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.