അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജോ ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. 'സമകാലീന ഇന്ത്യയിൽ ഗാന്ധിദർശനങ്ങളുടെ പ്രസക്തി' എന്ന വിഷയത്തിൽ എൻ. ബാലചന്ദ്രൻ പ്രഭാഷണം നടത്തി. ചർച്ചയിൽ ടി. കെ. ശശിധരൻ, ഡൊമിനിക് സാവിയോ, ഷൈല കൃഷ്ണൻ, പാപ്പിക്കുട്ടിയമ്മ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അനിൽ.എം.കെ പ്രോഗ്രാമിന് നേതൃത്വം നൽകി.