രാജാക്കാട്: പെരുനാളിന് ലഭിച്ച നേർച്ച തുക രാജാക്കാട് പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പളളി.ചികിത്സാ സഹായ നിധിയിലേക്ക് നൽകി .രാജാക്കാട് സ്ഥാപിച്ചിരിക്കുന്ന മോർ ബസേലിയോസ് ചാപ്പലിലെ ഓർമ്മപ്പെരുനാളിന്റെ ഭാഗമായി വിശ്വാസികൾ നൽകിയ നേർച്ച തുകയാണ് കരൾമാറ്റ ശസ്ത്രകിയ ആവശ്യമായിരിക്കുന്ന ചെരിപുറം അല്ലിയാങ്കൽ അജയരാജിന് നൽകിയത്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക ജയരാജിന്റെ കുടുംബാംഗങ്ങൾക്ക് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ രാജാക്കാട്ട് ചികിത്സ സഹായ നിധിക്ക് രൂപം നൽകി രാജാക്കാട് ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നത്. കമ്മിറ്റി അക്കൗണ്ട് ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ചികിത്സാ സഹായ നിധി കമ്മിറ്റി ഭാരവാഹികൾ പളളി ഭാരവാഹികളെ വിവരം അറിയിച്ചതിനെ തുടർന്ന് പെരുനാളിന് കിട്ടുന്ന നടവരവ് തുക നൽകാൻ തീരുമാനിച്ചതും പിരിഞ്ഞു കിട്ടിയ തുക അജയരാജിന്റെ കൈമാറിയതും.ചികിത്സാ സഹായനിധി ചെയർപേഴ്‌സൺ എം.എസ് സതി,കൺവീനർ വി.എസ് ബിജു, ഭാരവാഹികളായ ഉഷാകുമാരി മോഹൻകുമാർ,ജോഷി കന്യാക്കുഴി,ബാബു വെട്ടിക്കാട്ട് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പളളി ട്രസ്റ്റി സാം കളീയ്ക്കൽ,വികാരി ഫാ. ബേസിൽ പുതുശ്ശേരിൽ,ഫാ.മാത്യൂസ് കാട്ടിപ്പറമ്പിൽ ,ഫാ.എബിൻ കാരിയേലിൽ എന്നിവർ ചേർന്നാണ് തുക അജയരാജിന് കൈമാറിയത്.